ship

കൊ​ല്ലം​ ​തു​റ​മു​ഖ​ത്തെ​ ​പു​തി​യ​ ​ട​ഗ്ഗ് ​'​ധ്വ​നി​"യു​ടെ​ ​ഫ്ലാ​ഗ് ​ ഓ​ഫ് ​മ​ന്ത്രി​ ​ജെ.​ ​മേ​ഴ്സി​ക്കു​ട്ടി​അ​മ്മ​

​നി​ർ​വ​ഹി​ക്കു​ന്നു.​ ​എം.​ ​മു​കേ​ഷ് ​എം.​എ​ൽ.​എ​ ​സ​മീ​പം

 വമ്പൻ സാദ്ധ്യതകളുടെ ടെർമിനൽ

കൊല്ലം: 101 മീറ്റർ നീളമുള്ള പുതിയ മൾട്ടി പർപ്പസ് ടെർമിനൽ ഇന്നലെ ഉദ്ഘാടനം ചെയ്തതോടെ കൊല്ലം പോർട്ടിന് മുന്നിൽ വലിയ സാദ്ധ്യതകളാണ് അടുക്കുന്നത്. ഒരേ സമയം രണ്ട് ഇടത്തരം കപ്പലുകൾ അടുപ്പിക്കാമെന്നതാണ് പ്രധാന നേട്ടം.

കൊല്ലം പോർട്ടിൽ 187 മീറ്റർ നീളമുള്ള ടെർമിനലാണ് ഉണ്ടായിരുന്നത്. പുതിയ മൾട്ടി പർപ്പസ് ടെർമിനൽ കൂടി എത്തിയതോടെ ആകെ നീളം 288 ആയി. അതുകൊണ്ട് തന്നെ ഒരു കപ്പലോ ബാർജോ പോർട്ടിൽ കിടക്കുമ്പോൾ തന്നെ പുതിയ ഒരെണ്ണം കൂടി അടുപ്പിക്കാനാകും. ഇത് കൂടുതൽ കപ്പലുകൾ എത്തിക്കാനുള്ള ശ്രമത്തിനും ആവേശം പകരും.

കൊവിഡ് കാലത്ത് മറ്റൊരു സാദ്ധ്യത, ക്രൂ ചേഞ്ചിംഗാണ്. അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത് കിടക്കുന്ന പോർട്ടായതിനാൽ കൊച്ചി, വിഴിഞ്ഞം പോർട്ടുകളേക്കാൾ ഇക്കാര്യത്തിൽ കൊല്ലത്തിനാണ് സാദ്ധ്യത കൂടുതൽ. കൊല്ലത്ത് എമിഗ്രേഷൻ സൗകര്യം ഇല്ലാത്തതിനാൽ ക്രൂം ചേഞ്ചിംഗ് ഇപ്പോൾ വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

 എന്താണ് ക്രൂ ചേഞ്ചിംഗ്

വിദേശ കപ്പലുകളിലെ ജോലി സമയം കഴിഞ്ഞ ജീവനക്കാരെ ഇറക്കുകയും പുതിയവരെ കയറ്റുകയും ചെയ്യുന്ന പ്രക്രിയയാണ് ക്രൂ ചേഞ്ചിംഗ്. നേരത്തെ യാത്രയ്ക്കിടയിൽ അടുക്കുന്ന തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് ക്രൂ ചേഞ്ചിംഗ് നടന്നിരുന്നത്. വിമാന മാർഗമാണ് ആ പോർട്ടിനോട് അടുത്ത സ്ഥലങ്ങളിൽ ജീവനക്കാർ എത്തുകയും മടങ്ങുകയും ചെയ്തിരുന്നത്. വിമാന സർവീസ് തുടങ്ങിയതിനാലാണ് ക്രൂ ബ്രാഞ്ചിന് മാത്രമായി കപ്പലുകൾ പോർട്ടിൽ അടുക്കുന്നത്

 ട്യൂണ മത്സ്യം എത്തിയേക്കും

ട്യൂണ മത്സ്യലഭ്യത വർദ്ധിച്ചതോടെ വില കിട്ടുന്നില്ലെന്ന് കാട്ടി ലക്ഷദ്വീപ് കേരളത്തോട് സഹായം അഭ്യർത്ഥിച്ചിരുന്നു. അവരുടെ കപ്പലിൽ മത്സ്യം കൊണ്ടുവന്ന് കൊല്ലം പോർട്ടിനോട് ചേർന്ന സ്ഥലത്ത് മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി വിൽക്കാനാണ് ആലോചന. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർക്ക് ഇത് ധാരാളം തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

 പാസഞ്ചർ കം കാർഗോ സർവീസിന് ശ്രമം

1. ലക്ഷദ്വീപിൽ നിന്ന് പാസഞ്ചർ കം കാർഗോ സർവീസ് കൊല്ലത്തേക്ക് നടത്താനുള്ള ശ്രമം തുടങ്ങി

2. ഇതിന് പുറമേ കൊളംബോയിൽ നിന്ന് സ്ഥരം ചരക്ക് സർവീസിനുള്ള ശ്രമവും നടക്കുന്നുണ്ട്

3. നവംബർ മുതൽ ഫെബ്രുവരി വരെ അറബിക്കടലിൽ കൂടുതൽ യാത്രാക്കപ്പലുകൾ എത്തുന്ന സമയം

4. ഇവയിൽ കൂടുതലും ഇന്ത്യൻ തീരങ്ങളിൽ സർവീസ് നടത്തുന്ന കോസ്റ്റൽ കപ്പലുകൾ

5. ഇവ നിലവിൽ കേരളത്തിൽ കൊച്ചിയിലാണ് അടുക്കുന്നത്. കൊല്ലത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു


 ടെർമിനൽ നീളം: 288 മീറ്റർ

 നേരത്തെ: 187 മീറ്റർ

''

ലക്ഷദ്വീപിലെ മിനിക്കോയിയിൽ നിന്ന് ട്യൂണ മത്സ്യം കൊല്ലത്ത് എത്തിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആലോചനയുണ്ട്.

തീരദേശ വികസന കോർപ്പറേഷൻ