 
പുനലൂർ: സാമ്പത്തിക സംവരണ ബില്ലിനെതിരെ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. പുനലൂർ യൂണിയൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല യൂത്ത്മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് കയ്യാണി ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.അനിൽകുമാർ, സുജീഷ് ശാന്തി, സുനിൽ തുടങ്ങിയവർ സംസാരിച്ചു.