കൊല്ലം: കൊല്ലം കോർപ്പറേഷനിൽ അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത എന്നിവ ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസ് പടിക്കലും വിവിധ സോണൽ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് എ.കെ. ഹഫീസിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
അഞ്ചാലുംമൂട്
അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കടവൂർ സോണൽ ഓഫീസിന് മുന്നിൽ ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാർ സത്യാഗ്രഹം അനുഷ്ഠിച്ചു. മുൻ എം.പി. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി സൂരജ്‌രവി ഉദ്ഘാടനം ചെയ്തു. തൃക്കടവൂർ മണ്ഡലം പ്രസിഡന്റ് ബൈജു മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻപിള്ള, എം.എ. റഫീക്ക്, കുരീപ്പുഴ ജോർജ്, കോയിവിള രാമചന്ദ്രൻ, മോഹനൻ പെരിനാട്, അനിൽ കുമാർ, എ.ആർ. മോഹൻ ബാബു, മദനൻപിള്ള, സുവർണകുമാരി, കണ്ടച്ചിറ യേശുദാസ്, കരിക്കോട് സലാം, നസീമ താഹാ, റാണിഅമ്മ, കുരീപ്പുഴ ഉണ്ണി, കൊച്ചുകുട്ടൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
ഇരവിപുരത്ത്
ഇരവിപുരം സോണൽ ഓഫീന് മുന്നിൽ നടന്ന സത്യാഗ്രഹം കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. ആദിക്കാട്ട് മധു, മണിയംകുളം ബദറുദ്ദീൻ, ജി.ആർ. കൃഷ്ണകുമാർ, എ.എം. അൻസാരി, പൊന്നമ്മ മഹേശ്വരൻ, കമറുദ്ദീൻ, മഷ്ഹൂർ പള്ളിമുക്ക്, ബൈജു ആലുംമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മുളങ്കാടകത്ത് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ശക്തികുളങ്ങരയിൽ കെ.പി.സി.സി ജന. സെക്രട്ടറി എ. ഷാനവാസ് ഖാൻ, കിളികൊല്ലൂരിൽ കെ.പി.സി.സി മുൻ ജന. സെക്രട്ടറി സി.ആർ. ജയപ്രകാശ്, വടക്കേവിളയിൽ ജോസഫ് കുരുവിള എന്നിവരും സമരം ഉദ്ഘാടനം ചെയ്തു.