photo
ശില്പശാലയുടെ ഭാഗമായി ബി.ജെ.പി കരുനാഗപ്പള്ളി മേഖലാ പ്രസിഡന്റ് വി.വിജു പതാക ഉയർത്തുന്നു.

കരുനാഗപ്പള്ളി: ബി.ജെ.പി തഴവ ഏരിയ സമിതിയുടെ നേതൃത്വത്തിൽ തഴവ കുതിരപ്പന്തിയിൽ വെച്ച് ശിൽപശാല സംഘടിപ്പിച്ചു.വീര മൃത്യു വരിച്ച ധീര ജവാൻമാർക്ക് വിമുക്ത ഭടൻ ഭവനിൽ പുഷ്പാർച്ചന നടത്തി. മേഖല പ്രസിഡന്റ്‌ വി. വിജു അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി ബി. ശ്രീകുമാർ ശിൽപശാല ഉദ്ഘാടനം ചെയ്തു. മേഖല ജനറൽ സെക്രട്ടറി ലാൽകുമാർ, മണ്ഡലം പ്രസിഡന്റ് കെ. ആർ. രാജേഷ്, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി,ജഗന്നാഥൻ പുലിമുഖം,മണ്ഡലം സെക്രട്ടറി അജയൻ വാഴപ്പള്ളി,സുനിൽ സാഫല്യം, ഡോ.അരുൺ,ദേവി വിമൽ,വിപിൻ തുടങ്ങിയവർ പങ്കെടുത്തു.