cpm
പുനലൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി.പി.എം.ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ബിജു ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ:കൊല്ലം-തെങ്കാശി റെയിൽവേ റൂട്ടിലെ പാസഞ്ചർ ട്രെയിനുകൾ നിറുത്താലാക്കാനുളള റെയിൽവേ അധികൃതരുടെ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു.ആര്യങ്കാവ് ,തെന്മല, പുനലൂ‌ർ തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ മുന്നിലായിരുന്നു സമരം സംഘടിപ്പിച്ചത്. പുനലൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാരായ സുഭാഷ്.ജി.നാഥ്, എസ്.സുബിരാജ്, വി.ഓമനക്കുട്ടൻ, സുശീല രാധാകൃഷ്ണൻ, ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി എസ്.എൻ.രാജേഷ്, ടൈറ്റസ് സെബാസ്റ്റ്യൻ, എ.ആർ.കുഞ്ഞുമോൻ തുടങ്ങിയവർ‌ സംസാരിച്ചു.തെന്മല റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച സമരം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.എ.രാജഗോപാൽ ഉദ്ഘാടനം ചെയതു.പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.മണി,ആർ.സുരേഷ്, എ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.ആര്യങ്കാവിൽ നടന്ന സമരം ഏരിയ കമ്മിറ്റി അംഗം ടി.ചന്ദ്രാനന്ദൻ ഉദ്ഘാടനം ചെയതു.ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ബിനു മാത്യൂ, സി.ചന്ദ്രൻ, ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.