vyapari
ജില്ലയിലെ വ്യാപാരികളെ തൊഴിൽ ചെയ്ത് ജീവിക്കeൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലയിലെ വ്യാപാര സമൂഹത്തെ തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ എസ്. ദേവരാജനും ജില്ലാ ജനറൽ സെക്രട്ടറി ജി ഗോപകുമാറും കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.

പ്രവർത്തന സമയം സംബന്ധിച്ച് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയും കളക്ടറും വ്യാപാരികൾക്ക് നൽകിയ വാക്ക് പാലിക്കുക, കടകളുടെ പ്രവർത്തന സമയം രാത്രി 9 വരെ അനുവദിക്കുക, സെക്ടർ മജിസ്‌ട്രേറ്റുമാരായി നിയമിച്ച അദ്ധ്യാപകർ കടകളിൽ ആയിരക്കണക്കിന് രൂപ പിഴ ചുമത്തുന്നതും കേസെടുക്കുന്നതും അവസാനിപ്പിക്കുക, ഒരു വിഭാഗം പൊലീസുകാർ കട ഉടമകളെയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ബി. രാജീവ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ കെ രാമഭദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ എസ്. കബീർ, കെ.ജെ. മേനോൻ, എം.എം. ഇസ്മായിൽ, ജില്ലാ സെക്രട്ടറിമാരായ ജോജോ.കെ എബ്രഹാം, എ.കെ.ഷാജഹാൻ, എ. അൻസാരി, ജി. രാജൻ കുറുപ്പ്, ഡി. വാവാച്ചൻ, ടി.എം.എസ്. മണി, സെക്രട്ടേറിയറ്റ് അംഗം പി. വേണുഗോപാലൻ നായർ, കൊല്ലം ടൗൺ യൂണിറ്റ് ഭാരവാഹികളായ എ.കെ. ജൗഹർ, പൂജ ഷിഹാബുദീൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ കരിക്കോട് രാജീവ്‌, വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എ.പി.കെ. നവാസ്, ജനറൽ സെക്രട്ടറി അൻവർ, കൊല്ലം മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറി നേതാജി.ബി. രാജേന്ദ്രൻ, നവാസ് പുത്തൻ വീട്, പ്രേമാനന്ദ്, വ്യാപാരികളായ മിയ ഷിബു റാവുത്തർ, ഷാനവാസ്‌, നഹാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് വ്യാപാരികളും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കളക്ടറേറ്റ് പടിക്കലെത്തി.