navas
ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ ജില്ലാ പഞ്ചായത്ത് അംഗം എം.ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : പാസഞ്ചർ ട്രെയിൻ നിറുത്തലാക്കിയ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ജില്ലാ പഞ്ചായത്ത് അംഗം എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ഡോ.പി.കെ ഗോപൻ ജനപ്രതിനിധികളായ ടി .മോഹനൻ , അബ്‌ദുൾ ലത്തീഫ് , മുബീന ,മുരളീധരൻ പിള്ള , രാധാകൃഷ്ണൻ ,കെ .കൊച്ചുവേലു, ആർ .കൃഷ്ണകുമാർ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി .