photo
ശാഖാമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ സംയുക്തമായി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം പടനായർകുളങ്ങര തെക്ക് അയണിവേലിക്കുളങ്ങര വടക്ക് 3624-ം നമ്പർ ശാഖയിൽ പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന് തറക്കല്ലിട്ടു. ഇന്നലെ രാവിലെ ശാഖാ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ ചേർന്ന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ചടങ്ങിൽ യൂണിയൻ കൗൺസിലർ ശ്രീകുമാർ, ശാഖാ പ്രസിഡന്റ് മോഹനൻ, വൈസ് പ്രസിഡന്റ് കൊച്ചു തോണ്ടലിൽ രാജു, സെക്രട്ടറി അജി എന്നിവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.