
വള്ളികുന്നം: ഇലിപ്പക്കുളം കുറ്റിയിൽ വീട്ടിൽ പരേതനായ ശങ്കരന്റെയും ആനന്ദവല്ലിയുടെയും മകൻ ശ്രീദാസ് കുറ്റിയിൽ (47) നിര്യാതനായി. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും യൂത്ത് കോൺഗ്രസ് മുൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഉഷാകുമാരി, ശിവപ്രസാദ്, ശശിധരൻ, ഷൈലജ, ഹരിലാൽ, ശ്രീലാൽ.