lory
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഇടമൺ ക്ഷേത്രഗിരിയിൽ നിയന്ത്രണം വിട്ട് ഓടയിൽ മറിഞ്ഞ ലോറിയിൽ നിന്നും മറ്റൊരു ലോറിയിൽ സിമൻറ് കയറ്റുന്നു

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ട സിമന്റ് ലോറി സമീപത്തെ ഓടയിൽ മറിഞ്ഞ് വൻ അപകടം ഒഴിവായി. ഇന്നലെ പുലർച്ചെ 2.30ന് ദേശീയ പാതയിലെ ഇടമൺ ക്ഷേത്രഗിരിയിലെ വളവിലായിരുന്നു അപകടം.തിരുനെൽവേലിയിൽ നിന്നും കൊല്ലത്തേക്ക് സിമന്റ് കയറ്റിയെത്തിയ ലോറി എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ എത്തിയ മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടെ സമീപത്തെ ഓടയിലേക്ക് മാറിയുകയായിരുന്നു. പിന്നീട് മറ്റൊരു ലോറിയിൽ സിമന്റ് കയറ്റി വിട്ടു.സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.