 
കൊല്ലം : മയ്യനാട് റെയിൽവേ സ്റ്റേഷനെ അധികൃതർ അവഗണിക്കുന്നതിനെതിരെ എസ്.എൻ.ഡി.പി യോഗം 6403-ാം നമ്പർ മയ്യനാട് സെൻട്രൽ ശാഖയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ശാഖാ മന്ദിരത്തിൽ നിന്ന് ജാഥയായി റെയിൽവേ സ്റ്റേഷനിലെത്തി പ്രതിഷേധം സംഘടിപ്പിച്ചു. മയ്യനാട് റെയിൽവേ സ്റ്റേഷനിൽ എക്സ്‌പ്രസ് തീവണ്ടികളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കിയതിനും റെയിൽവേ ഗേറ്റുകളുടെ സിഗ്നലിംഗ് സിസ്റ്റം മയ്യനാട് സ്റ്റേഷനിൽ നിന്ന് മാറ്റി സ്ഥാപിച്ചതിനുമെതിരെയാണ് പ്രതിഷേധം നടത്തിയത്. സെക്രട്ടറി രാജു കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പാസഞ്ചേഴ്‌സ് ആക്ഷൻ കൗൺസിൽ കൺവീനർ നജുമുദ്ദീൻ, ഭരണസമിതി അംഗങ്ങളായ പ്രതീപ്, റെജിമോൻ എന്നിവർ സംസാരിച്ചു. ഷാജി നന്ദി പറഞ്ഞു.