c
വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​സം​യു​ക്ത​ ​സ​മ​ര​സ​മി​തി​ ​സം​ഘ​ടി​പ്പി​ച്ച​ ​സ​ത്യാ​ഗ്ര​ഹം​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വി​ഷ്ണു​ ​സു​നി​ൽ​ ​പ​ന്ത​ളം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കൊല്ലം: കൺസ്യൂമർഫെഡിൽ കഴിഞ്ഞ ഒരുവർഷമായി സസ്‌പെൻഷനിൽ കഴിയുന്ന ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായമായി മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയവരെ തിരികെക്കൊണ്ടുവരുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൺസ്യൂമർഫെഡ് സംയുക്ത സമരസമിതി ത്രിവേണി സ്റ്റോറിന് മുന്നിൽ സത്യാഗ്രഹം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് യൂണിയൻ ജില്ലാ സെക്രട്ടറി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പ്രതിനിധി രാജശേഖരൻ പിള്ള, സനൽകുമാർ, ശരത് മോഹൻ, കൗശിക് തുടങ്ങിയവർ സംസാരിച്ചു.