biju
മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി മയ്യനാട് ക്ഷേമനിധി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് ഉദ്ഘാടനം ചെയ്തപ്പോൾ

കൊല്ലം : മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി മയ്യനാട് ക്ഷേമനിധി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റാഫേൽ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. ലിസ്റ്റൺ, മയ്യനാട് പഞ്ചായത്ത് മെമ്പർമാരായ ലീന ലോറൻസ്, വിപിൻ വിക്രം, സുനിൽ, ബ്ലോക്ക് ഭാരവാഹികളായ ക്രിസ്റ്റി വിൽഫ്രഡ്, ആന്റണി ജേക്കബ്, ഫ്രാൻസിസ്, സുധീർ എന്നിവർ സംസാരിച്ചു.