d
എം. ശിവശങ്കറിന്റെ അറസ്റ്റിനെ തുടർന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ

കൊല്ലം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിനെ തുടർന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ പിണറായി വിജയന്റെ കോലം കത്തിച്ചു. സമരത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആർ. അരുൺരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ശരത് മോഹൻ, പിണക്കൽ ഫൈസ്, ഷാൻ വടക്കേവിള, ഷാജഹാൻ, വിപിൻ വിക്രം, ബിച്ചു കൊല്ലം, സച്ചിൻ, അൻഷാദ് എന്നിവർ നേതൃത്വം നൽകി.