
കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരം മറവ് ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ആശുപത്രിയിലാണ് മരണം സംഭവിക്കുന്നതെങ്കിൽ മൃതദേഹം വിട്ടുകിട്ടുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കണം. പ്രഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ അനുമതിപത്രവും ഹാജരാക്കണം. സംസ്‌കാര ചടങ്ങിൽ വളരെക്കുറച്ച് പേർക്ക് പങ്കെടുക്കാം. കൊവിഡ് മാനദണ്ഡങ്ങൾ മാനിച്ച് ആരോഗ്യപ്രവർത്തകരുടെ നിർദേ
ശങ്ങൾ നിർബന്ധമായും പാലിക്കണം.
 പാലിക്കേണ്ട കാര്യങ്ങൾ
1. ആശുപത്രിയിൽ നിന്ന് മൃതദേഹം പൊതിഞ്ഞുനൽകുന്ന ബാഗ് തുറക്കരുത്
2. സംസ്‌കാരത്തിന് തൊട്ടുമുൻപ് അടുത്ത ബന്ധുക്കൾക്ക് മുഖം കാണാൻ സൗകര്യം ഒരുക്കും
3. ബാഗ് തുറന്ന് മതപരമായ കുളിപ്പിക്കൽ, പൂജകൾ എന്നിവ പാടില്ല
4. മൃതദേഹത്തിൽ നിന്ന് രണ്ടു മീറ്റർ അകലം പാലിച്ച് സ്‌പർശിക്കാതെ കർമ്മങ്ങൾ ചെയ്യാം
5. മൃതദേഹത്തിൽ ആലിംഗനം, അന്ത്യചുംബനം എന്നിവ പാടില്ല
6. മൃതദേഹം കൈകാര്യം ചെയ്യുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശം അനുസരിച്ച് പി.പി.ഇ കിറ്റ് ധരിക്കണം
7. മൃതദേഹം ദർശിക്കുന്ന ബന്ധുക്കൾ ഗ്ലൗസ്, മാസ്‌ക് ധരിച്ച് രണ്ട് മീറ്റർ അകലം പാലിക്കണം
8. മൃതദേഹം കണ്ടതിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
9. തദ്ദേശ സ്ഥാപനത്തിന്റെ അറിവോടെ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം സംസ്‌കരിക്കണം
10. പി.പി.ഇ കിറ്റുകൾ ശാസ്ത്രീയമായി നശിപ്പിക്കണം
11. ചടങ്ങുകൾ 20 മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കണം
12. കൊവിഡ് നെഗറ്റീവായതിന് ശേഷം മരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പി.പി.ഇ കിറ്റിന് പകരം എൻ 95 മാസ്‌കും ഗ്ലൗസും ഉപയോഗിച്ച് മൃതദേഹം കൈകാര്യം ചെയ്യണം
13. സംസ്‌കാര ശേഷം ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് വീടും പരിസരവും അണുവിമുക്തമാക്കണം
''
കൊവിഡ് നിയന്ത്രണ വിധേയമാകുന്നതിന് പൊതുജനങ്ങൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
ഡോ.ആർ.ശ്രീലതജില്ലാ മെഡിക്കൽ ഓഫീസർ