കരുനാഗപ്പള്ളി: മത്സ്യമേഖലയെ തകർക്കുന്ന വിവാദ ഓഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കെ.ജി.രവി ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.വി.ബാബു അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. . അജയകുമാർ മുഖ്യ പ്രഭാഷണം നടത്തിമുനമ്പത്ത് ഗഫൂർ,സുഭാഷ് ബോസ്, വി.കെ.രാജേന്ദ്രൻ, സുധ, വിനോദ്, ജോൺസൺ, അനിൽ എന്നിവർ പങ്കെടുത്തു.