 
ആദിച്ചനല്ലൂർ : കെ.പി.എസ്.ടി.എ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങളുടെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലാതല വിതരണോദ്ഘാടനം ആദിച്ചനല്ലൂർ ഗവ. യു.പി സ്കൂളിൽ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീലാൽ നിർവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജൻ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിച്ച കെ. എലിസബത്തിന് ചടങ്ങിൽ യാത്രഅയപ്പ് നൽകി. ജില്ലാ കമ്മിറ്റി അംഗം പി. മുഹമ്മദ് ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജെ. ഷാജിമോൻ, കെ. ഹരികുമാർ എന്നിവർ സംസാരിച്ചു.