
കൊല്ലം: അടിയന്തരാവസ്ഥക്കാലത്ത് സി.പി.എം കൊല്ലം താലൂക്ക് സെക്രട്ടറിയായിരുന്ന ആശ്രാമം വൈദ്യശാല നഗർ-436 വലിയഴികത്ത് വീട്ടിൽ ജി. വേണുനാഥൻ (70) നിര്യാതനായി. സി.പി.എം കൊല്ലം ഏരിയാ കമ്മിറ്റി അംഗം, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി, ലോറി വർക്കേഴ്സ് യൂണിയന്റെയും ഹോട്ടൽ തൊഴിലാളി യൂണിയന്റെയും ജില്ലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം കന്റോൺമെന്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: കാർത്തി ഗോപാൽ, രണഗോപാൽ. മരുമകൻ: നിഷാദ്.