 
കൊട്ടാരക്കര: ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ തടഞ്ഞ് നിറുത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി കരിങ്ങന്നൂർ മോട്ടോർകുന്നിൽ അനു ഭവനിൽ അനുദേവിനെ(28) പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ബന്ധുവായ കരിങ്ങന്നൂർ ഗോകുൽ ഭവനിൽ വിഷ്ണു(29) സുഹൃത്തായ ആദർശ് ഭവനിൽ അഭിലാഷ് (28)എന്നിവരെയാണ് കുത്തി പരിക്കേൽപിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് സംഭവം. ബന്ധുവായ വിഷ്ണുവിനോടുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.