photo
പൈപ്പ് പൊട്ടി മലിനജലം ഒാടയിൽ നിറഞ്ഞ് നിൽക്കുന്നു

പാരിപ്പള്ളി: ദേശീയപാതയിൽ കുടിവെള്ള പൈപ്പ് പൊട്ടിയൊലിച്ച് ജലം കെട്ടി നിന്ന് ദുർഗന്ധം വമിച്ചിട്ടും ജല അതോറിറ്റി അധികൃതർക്ക് അനക്കമില്ല. ചാത്തന്നൂർ ജല അതോറിറ്റിയുടെ പരിധിയിലുള്ള പാരിപ്പള്ളി തെറ്റിക്കുഴിയിൽ ദേശീയപാതയിലാണ് കുടിവെള്ളം കെട്ടിനിൽക്കുന്നത് മൂലം നാട്ടുകാർ പൊറുതിമുട്ടുന്നത്. പാതയോരത്തെ ഒാടയിലൂടെ കടന്നുപോകുന്ന പൈപ്പാണ് പൊട്ടിയത്. തുടർന്ന് ഒാടയിൽ വെള്ളം നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. പൊതു സ്ഥലത്ത് പൈപ്പ് കേടായിട്ടും ജലഅതോറിറ്റി ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കളക്ടർക്ക് പരാതി നൽകി. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കണക്ഷനായതിനാൽ നന്നാക്കേണ്ട ചുമതല അവർക്കാണെന്നും അവർ തയ്യാറായില്ലെങ്കിൽ മാത്രം ഇക്കാര്യം പരിശോധിക്കാമെന്നുമാണ് ജലഅതോറിറ്റി ഒാഫീസിൽ നിന്ന് അറിയിച്ചത്.

പ്രശ്നം ചാത്തന്നൂർ ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനിയറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുടിവെള്ള കണക്ഷനെടുത്ത വീട്ടുകാർക്കാണ് പൈപ്പ് നന്നാക്കേണ്ട ഉത്തരവാദിത്തമെന്നാണ് അറിയിച്ചത്.

ജയചന്ദ്രൻ, സമീപവാസി