 
കടയ്ക്കൽ :കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ആധുനിക ക്രിമറ്റോറിയം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പി. ആർ. പുഷ്‌കരൻ നിർവഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി അദ്ധ്യക്ഷയായ ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. ബിജു സ്വാഗതം പറഞ്ഞു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഇ. രമാദേവി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ലത, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം. ഷാജഹാൻ, ശ്യാമള സോമരാജൻ, അശോക്. ആർ. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ലില്ലി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. വിക്രമൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.