photo
എക്സൈസ് പിടിച്ചെടുത്ത വിദേശമദ്യം

കരുനാഗപ്പള്ളി: എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.മോഹന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി -ശാസ്താംകോട്ട റോഡിൽ മാരാരിത്തോട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനയിൽ സ്‌കൂട്ടറിൽ അനധികൃതമായി കടത്തികൊണ്ട് വന്ന 50 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. കല്ലേലിഭാഗം മുറിയിൽ മാരാരിത്തോട്ടത്തിൽ ഷാനിവാസ് വീട്ടിൽ ഷാലി (42) എന്നയാളെ അറസ്റ്റ് ചെയ്തു. ഡ്രൈ ഡേ ആയ ഒന്നാം തീയതി കൂടിയ വിലക്ക് അനധികൃതമായി വില്പന നടത്താൻ വിവിധ മൊബൈലുകളിലെ ആപ് വഴി വാങ്ങിയതാണ് മദ്യം എന്ന് പ്രതി സമ്മതിച്ചു. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എ.അജിത്കുമാർ, പി.എ.അജയകുമാർ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എസ്.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.ശ്രീകുമാർ, എസ്. സന്തോഷ്‌, അനിൽകുമാർ എക്സൈസ് ഡ്രൈവർ പി.രാജു എന്നിവർ പങ്കെടുത്തു.