
കൊട്ടിയം: വേറിട്ട പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ സാമൂഹ്യപ്രവർത്തകൻ ചന്ദനത്തോപ്പ് കൊറ്റങ്കര മേക്കോൺ ലക്ഷ്മി വിലാസത്തിൽ മുരുകൻ (50, മേക്കോൺ മുരുകൻ) നിര്യാതനായി. രോഗബാധിതനായി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ലേഖ. മക്കൾ: മുകേഷ് ലാൽ, മുജിത് ലാൽ, മുത്തുലാൽ, ലക്ഷ്മി. മരുമകൻ: സൂരജ്.