al
കൺസ്യൂമർഫെഡ് ജീവനക്കാർ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ പുത്തൂർ ത്രിവേണി സൂപ്പർ മാർക്കറ്റിനു മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ഏരിയാ സെകട്ടറി ജെ. രാമാനുജൻ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: കൺസ്യൂമർഫെഡ് ജീവനക്കാർ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി സി.ഐ.ടി.യു,ഐ.എൻ.ടി.യു.സി ,സി.എൻ.എം.ഇ, എച്ച്.എം.എസ് എന്നീ യൂണിയനുകളുടെ നേതൃത്വത്തിൽ പുത്തൂർ ത്രിവേണി സൂപ്പർ മാർക്കറ്റിനു മുന്നിൽ ധർണ നടത്തി. കൺസ്യൂമർഫെഡ് ജീവനക്കാർ വർഷങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളിൽ കൺസ്യൂമർ ഫെഡ് മാനേജ്മെന്റ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത് . പ്രതിഷേധ ധർണ സി.ഐ.ടി.യു ഏരിയാ സെകട്ടറി ജെ. രാമാനുജൻ ഉദ്ഘാടനം ചെയ്തു. സരസ്വതി, കുഞ്ഞുമോൻ ,എന്നിവർ സംസാരിച്ചു.