sndp
എസ്.എൻ.ഡി.പി യോഗം ചേരീക്കോണം 3120-ാം നമ്പർ ശാഖയിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികൾ അവാർഡ് വാങ്ങിയ ശേഷം ശാഖാ ഭാരവാഹികൾക്കൊപ്പം

കൊല്ലം : എസ്.എൻ.ഡി.പി യോഗം ചേരീക്കോണം 3120-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി,
പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദിച്ചു. അവാർഡുദാനച്ചടങ്ങിൽ ശാഖാ പ്രസിഡന്റ് സുനിത്ത് ദാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ശാഖാ പ്രസിഡന്റുമാരായ ഡോ. എം.കെ. സുരേഷ്, സജീ സുരേന്ദ്രൻ, യൂണിയൻ പ്രതിനിധി എ. ഷിനോജ്, കമ്മിറ്റി അംഗങ്ങളായ എസ്. സുരേഷ്, മോഹനൻ, സാബു, സന്തോഷ്, ബിജുലാൽ, തുളസീധരൻ, സുനിൽ കുമാർ, സുജിത് ദാസ്, മഹേഷ്, ഉഷാകുമാരി, ഗീതാകുമാരി തുടങ്ങിയവർ വിദ്യാർത്ഥികളെ അനുമോദിച്ച് സംസാരിച്ചു. ശാഖാ സെക്രട്ടറി മുഖത്തല ബാബുലാൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി. വിശ്വംഭരൻ നന്ദിയും പറഞ്ഞു.