 
കരുനാഗപ്പള്ളി: ഒക്ടോബർ മാസത്തെ ഭക്ഷ്യധാന്യ കിറ്റുമായി നന്മ വണ്ടി പ്രയാണം ആരംഭിച്ചു. ഡോ.വി. രാജൻ നൻമ വണ്ടിയുടെ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു .നിർദ്ധനരും നിരാലംബരുമായ താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട എയിഡ്സ് ബാധിതരായ 19 കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്ന ജീവകാരുണ്യ പദ്ധതിയാണ് നൻമ വണ്ടി. സുമനസുകളുടെ സഹായത്താൽ കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന നാട്ടരങ്ങ് എന്ന സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് മാസക്കാലമായി നന്മ വണ്ടിയുടെ കാരുണ്യ യാത്ര തുടരുന്നു. ചടങ്ങിൽ ഷാജഹാൻ രാജധാനി ,രശ്മി രവീന്ദ്രൻ ,നജീബ് മണ്ണേൽ ,നഗരസഭാ കൗൺസിലർ നസീം അഹമ്മദ് ,ഓമനക്കുട്ടൻ മാഗ്ന ,നാസർ ആറ്റുപുറം , ഹാരീസ് ഹാരി ,മുഹമ്മദ് പൈലി ,നാട്ടരങ്ങ് സെക്രട്ടറി ബിജു മുഹമ്മദ് എന്നിവർ പങ്കെടുത്തു.