കരുനാഗപ്പള്ളി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.തുടർന്നുള്ള പ്രതിഷേധ യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം എം.അൻസാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുനമ്പത്ത് വഹാബ്, ടി.പി.സലിംകുമാർ, ആർ.ശശിധരൻപിള്ള, കളീക്കൽ മുരളി, സോമരാജൻ, സത്താർ, സിംലാൽ, രാജു, ബിനോയ് കരിമ്പാലിൽ, സന്തോഷ്ബാബു, സബീർ, അനൂപ് തുടങ്ങിയവർ പങ്കെടുത്തു.