 
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് മണ്ണ് ഇറക്കി കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ ചരക്ക് കയറ്റിയെത്തിയ മറ്റൊരു ലോറിയിടിച്ചു അര മണിക്കൂർ ഗതാഗാതം മുടങ്ങി.ഇന്നലെ രാവിലെ 11ന് ദേശീയ പാതയിലെ ഉറുകുന്ന് കനാൽ പാലത്തിന് സമീപത്തായിരുന്നു അപകടം.തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തിയ ലോറി മുന്നിലൂടെ കടന്ന് പോയ ആംബുലൻസിനെ മറി കടന്നാണ് ടിപ്പറിൻെറ മുന്നിൽ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ചരക്ക് ലോറി സമീപത്തെ ഓടയിൽ ചരിഞ്ഞു. സംഭവം അറിഞ്ഞെത്തിയ തെന്മല സി.ഐ.എം.വിശ്വംഭരൻെറ നേതൃത്വത്തിലുളള പൊലീസ് ഗതാഗത തടസം ഒഴിവാക്കിയ ശേഷം രണ്ട് വാഹനങ്ങളുടെ ഡ്രൈവറൻമാർക്കെതിരെയും കേസ് എടുത്തു.