കൊല്ലം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ യുവമോർച്ച കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി മണ്ഡലം ട്രഷറർ കൃഷ്ണകുമാർ നിർവഹിച്ചു. യുവമോർച്ച കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഖിൽ, അഭിഷേക്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബിനോയി മാത്യൂസ്, വൈസ് പ്രസിഡന്റ് സജിൻ, കമ്മിറ്റി അംഗങ്ങളായ അഭിനന്ദ്, അനന്ദു, സുബിൻ എന്നിവർ സംസാരിച്ചു. കൃഷ്ണകാന്ത്, ഗോകുൽ, വിഷ്ണു, സുജിത് എന്നിവർ പങ്കെടുത്തു.