ഇരവിപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ഉസ്താദുമാർക്കായി സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം സ്നേഹ സാന്ത്വനം കൂട്ടായ്മ സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് കൊല്ലൂർവിള പള്ളിമുക്കിൽ നടന്ന ചടങ്ങിൽ മുഹ്സീൻ കോയാ തങ്ങൾ അൽ ഹൈദരൂസി പരിപാടി ഉദ്ഘാടനം ചെയ്തു. മൈലക്കാട് ഷാ അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങാട് അബു ഇദ്‌രീസ് ഷാഫി, അയ്യൂബ് ഖാൻ മഹ്ളരി, ഷാക്കിർ ഹുസൈൻ ദാരിമി, ഷംനാദ് നിസാമി, സിദ്ദീഖ് മ ന്നാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 313 ഉസ്താദുമാർക്ക് 50 കിലോ അരി ഉൾപ്പടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളും നിർദ്ധനരായ ഉസ്താദുമാരുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണും വിതരണം ചെയ്തു.