sreedharan-71

തൊടിയൂർ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊടിയൂർ നോർത്ത് പാലവിളയിൽ വീട്ടിൽ ശ്രീധരൻ (71) മരിച്ചു. ഹൃദ്‌രോഗവും കടുത്ത പ്രമേഹവുമുള്ള ശ്രീധരൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും. ഭാര്യ: സോമവല്ലി. മക്കൾ: സുനിൽ, അനിൽകുമാർ. മരുമക്കൾ: രജനി, സജിത.