 
പുനലൂർ:കൊവിഡ് കാലയളവിൽ 17പുസ്തകങ്ങൾ എഴുതി പ്രകാശനം ചെയ്ത യുവ കവയിത്രി ബൃന്ദയെ എസ്.എൻ.ഡി.പി.യോഗം കലയനാട് 3307-ാംനമ്പർ ശാഖയുടെ നേതൃത്വത്തിൽ ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. കഥ, കവിത, നോവൽ, ലേഖനം,ബാലസാഹിത്യങ്ങൾ തുടങ്ങിയ 17 പുസ്തകങ്ങളാണ് ബൃന്ദ എഴുതിയത്. രണ്ട് ആഴ്ച മുമ്പ് 17പുസ്തകങ്ങളുടെയും പ്രകാശനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ നിർവഹിച്ചിരുന്നു. ശാഖ പ്രസിഡന്റ് എ.വി.അനിൽകുമാർ, വൈസ് പ്രസിഡന്റ് എം.മനു, സെക്രട്ടറി ഉഷ അശോകൻ, വനിത സംഘം ശാഖ പ്രസിഡന്റ് വിജയകുമാരി ശിവരാജൻ, പ്രാർത്ഥന സമിതി ശാഖ പ്രസിഡന്റ് വത്സല ദിനേശ് തുടങ്ങിയരുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്. മുൻ പത്തനാപുരം യൂണിയൻ കൗൺസിലറായ കലയനാട് ജൂനാ മഹലിൽ എൻ.സോമരാജന്റെയും സുലോചനയുടെയും മകളാണ് ബൃന്ദ.