photo
മുനിസിപ്പൽ ടവറിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചുകൊണ്ടുള്ള ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിർമ്മാണം പൂർത്തീകരിക്കാതെയാണ് ഉദ്ഘാടനം സംഘടിപ്പിച്ചതെന്നാരോപിച്ച് മുനിസിപ്പൽ ടവറിന്റെ ഉദ്ഘാടനച്ചടങ്ങ് യു.ഡി.എഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു. തുടർന്ന് മെമ്പർമാർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ധർണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു അദ്ധ്യക്ഷത വഹിച്ചു. എസ്. ശക്തികുമാർ, കെ.ജി. രവി, എൽ.കെ. ശ്രീദേവി, എം. അൻസാർ, എൻ. അജയകുമാർ, നജീം മണ്ണേൽ, മുനമ്പത്ത് വഹാബ്, ബിന്ദു ജയൻ, ജയകുമാർ, മുനമ്പത്ത് ഗഫൂർ, കാട്ടൂർ ബഷീർ എന്നിവർ സംസാരിച്ചു.