ningal

 ഒന്നും നടന്നില്ലെന്ന് ആരോപണം

ശാസ്താംകോട്ട: പള്ളിക്കലാറിന്റെ തീരത്ത് 16 വാർഡുകളിലായി വ്യാപിച്ച് കിടക്കുകയാണ് ശൂരനാട് തെക്ക് പഞ്ചായത്ത്. ശാസ്താംകോട്ട, മൈനാഗപ്പള്ളി, പോരുവഴി, ശൂരനാട് വടക്ക് പഞ്ചായത്തുകളുമായാണ് അതിർത്തി പങ്കിടുന്നത്. കോൺഗ്രസ് ഭരണത്തെ അട്ടിമറിച്ചാണ് കഴിഞ്ഞ തവണ ശൂരനാട്ട് ഇടത് മുന്നണി അധികാരം പിടിച്ചത്. സി.പി.എം, സി.പി.ഐ കക്ഷികൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ പങ്കിട്ടു. വികസന മുന്നേറ്റത്തിന്റെ കാലമായിരുന്നു പിന്നിട്ട അഞ്ച് വർഷമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ പഞ്ചായത്തിനെ പിന്നോട്ടടിച്ച കാലമെന്നാണ് യു.ഡി.എഫ് വിമർശനം.

ഭരണപക്ഷം

1. കാർഷിക ഉത്പാദന മേഖലയിൽ നേട്ടം

2. നെൽ, പച്ചക്കറി, വാഴ, വെറ്റില, കുരുമുളക് കൃഷികൾ വർദ്ധിച്ചു

3. മികച്ച ജൈവകാർഷിക പഞ്ചായത്തിനുള്ള അവാർഡ് ലഭിച്ചു

4. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കി

5. സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം പദ്ധതി

6. പുതിയ എട്ട് അങ്കണവാടി കെട്ടിടം നിർമ്മിച്ചു

7. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി

8. ഹോമിയോ, ആയുർവേദ ഡിസ്പെൻസറികൾ പതാരം ജംഗ്ഷനിലേക്ക് മാറ്റി

9. മൃഗസംരക്ഷണ മേഖലയിൽ മുന്നേറ്റം

10. തൊഴിലുറപ്പ് പദ്ധതിയിൽ 12 ലക്ഷം തൊഴിൽ ദിനങ്ങൾ

11. ലൈഫ് പദ്ധതിയിലൂടെ 206 വീടുകൾ നിർമ്മിച്ചു, 71 കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകി

12. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് ഐ.എസ്.ഒ 9001 പുരസ്കാരം ലഭിച്ചു

13. തെരുവ് വിളക്കുകൾക്കായി 23 ലക്ഷം ചെലവാക്കി

14. റോഡുകൾക്കായി 3.5 കോടി രൂപയുടെ പദ്ധതികൾ

15. പട്ടികജാതി വികസനത്തിന് പദ്ധതി തയ്യാറാക്കി

"

എല്ലാ മേഖലയിലും വികസന മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. ശൂരനാടിന്റെ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കാൻ സാധിച്ചു.

പി.പുഷ്‌പകുമാരി

പ്രസിഡന്റ്

 പ്രതിപക്ഷം

1. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടു

2. ആർദ്രം പദ്ധതി നടപ്പാക്കുന്നതിൽ പിന്നാക്കം പോയി

3. തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കിയില്ല

4. ചക്കുവള്ളി മാലുമ്മേൽ കടവ് റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ശ്രമിച്ചില്ല

5. വഴിവിളക്കുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തിയില്ല

6. കോയിക്കൽ ചന്ത കുടിവെള്ള പദ്ധതി നടപ്പാക്കാൻ കഴിയാത്തതിനാൽ ഫണ്ട് പാഴായി

7. ആശ്രയ പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തി

8. വരൾച്ചയെ നേരിടാൻ പദ്ധതികളൊന്നും ഒരുക്കിയില്ല

9. ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കിയില്ല

10. സുഭിക്ഷ കേരളം പദ്ധതി കടലാസിലൊതുങ്ങി

11. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കിയോസ്കുകളിൽ വെള്ളമെത്തിച്ചില്ല

12. കുടുംബശ്രീ ഭരണസമിതിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു

13. കായിക രംഗത്ത് ഇടപെടൽ നടത്തിയില്ല

14. അന്യസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർക്ക് സൗജന്യ നിരീക്ഷണ കേന്ദ്രം ഒരുക്കിയില്ല

15. പദ്ധതികളെല്ലാം ഏകപക്ഷീയമായി ചില പ്രത്യേക ഭാഗങ്ങളിലേക്ക് ഒതുക്കി

"

ഇടത് ഭരണം പഞ്ചായത്തിനെ പിന്നോട്ടടിക്കുന്നതായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭരണസമിതി ഇരുട്ടിൽ തപ്പുന്നു.

എ.വി. ശശിധരക്കുറുപ്പ്

യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ

 കക്ഷിനില

 എൽ.ഡി.എഫ്:10

 യു.ഡി.എഫ്: 5

 ബി.ജെ.പി: 1