gandhibhavan
പ്രതിസന്ധിഘട്ടത്തിൽ ഗാന്ധിഭവന് സൈനികരുടെ കൈത്താങ്ങ്

പത്തനാപുരം: കൊവിഡ് പ്രതിസന്ധിയിൽ ഗാന്ധിഭവന് സൈനിക സംഘടനയുടെ കൈത്താങ്ങ്. കൊല്ലം ജില്ലയിലെ സൈനികരുടെയും അർദ്ധസൈനികരുടെയും സംഘടനയായ ക്വയ്‌ലോൺ മല്ലു സോൾജിയേഴ്‌സ് ചാരിറ്റബിൾ സൊസൈറ്റി ആണ് ഗാന്ധിഭവന് സമാശ്വാസം ഏകിയത്. ഗാന്ധിഭവൻ കുടുംബത്തിന് വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുമായാണ് സംഘടനയിലെ പ്രതിനിധികൾ എത്തിയത്. ട്രഷറർ അനീഷ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുനീഷ്, കിഷോർ അതിജീവൻ, ആർ. രാകേഷ് എന്നിവർ നേതൃത്വം നൽകി. ആർമി, നേവി, എയർഫോഴ്‌സ്, അർദ്ധ സൈനിക വിഭാഗങ്ങളിലെ 1500 ഓളം പേരടങ്ങുന്ന സംഘടന രൂപവത്കരിച്ച് ഒരു വർഷമായി സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ച വെച്ചത്. കൊവിഡ് 19 ഭാഗമായി ലോക്ഡൗൺ തുടങ്ങിയത് മുതൽ സന്ദർശകർ ഇല്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗാന്ധിഭവൻ സാമൂഹിക ജീവകാരുണ്യ സംഘടനകളും വ്യക്തികളും നൽകുന്ന സഹായത്താലാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.