vote

 പദ്ധതികൾ എങ്ങുമെത്താതെ പോയെന്ന് വിമർശനം

കൊല്ലം: കൊട്ടാരക്കര, കുന്നത്തൂർ നിയമസഭാ മണ്ഡലങ്ങളിലെ എഴുകോൺ, നെടുവത്തൂർ, പവിത്രേശ്വരം പഞ്ചായത്തുകളിലായി പരന്നുകിടക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ നെടുവത്തൂർ ഡിവിഷൻ. ആറായിരത്തി അഞ്ഞൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ സി.പി.എമ്മിലെ എസ്. പുഷ്‌പാനന്ദൻ നെടുവത്തൂരിന്റെ പ്രതിനിധിയായി ജില്ലാ പഞ്ചായത്ത് കൗൺസിലിലെത്തിയത്.

നെടുവത്തൂരിന്റെ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന മേഖലകളിലെല്ലാം സാദ്ധ്യമായ വികസനങ്ങൾ നടത്തിയെന്നാണ് എൽ.ഡി.എഫ് നിലപാട്. എന്നാൽ ചുറ്റുമുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ നെടുവത്തൂരിൽ നേട്ടങ്ങളൊന്നുമുണ്ടായില്ലെന്നാണ് യു.ഡി.എഫിന്റെ വിമർശനം. കഴിഞ്ഞ തവണ ബി.ജെ.പിയും ശക്തമായി മത്സരം നടത്തിയ ഡിവിഷനാണിത്.

 ഭരണപക്ഷം

1. വയോജന സംരക്ഷണത്തിന് പവിത്രേശ്വരത്ത് 1.5 കോടി മുടക്കി 'സായന്തനം' കേന്ദ്രം പൂർത്തിയാക്കി

2. ഇലഞ്ഞിക്കോട് പാലം 1.8 കോടി ചെലവിൽ

3. പവിത്രേശ്വരം പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് യാത്രക്കാർക്കായി 'ടേക്ക് എ ബ്രേക്ക് ' വിശ്രമകേന്ദ്രം

4. നെടുവത്തൂർ പഞ്ചായത്തിൽ രണ്ടിടങ്ങളിലായി പകൽവീട്

5. എഴുകോൺ ഗവ.വി.എച്ച്.എസ്.എസിൽ ആധുനിക ഓഡിറ്റോറിയം, നാല് ക്ലാസ് മുറികൾ ഹൈടെക്ക്, കക്കൂസുകൾ

6. എഴുകോൺ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിന് ആധുനിന കെട്ടിടം, സംരക്ഷണ ഭിത്തി, പഠിതാക്കൾക്കായി കമ്പ്യൂട്ടർ, തയ്യൽ യന്ത്രങ്ങൾ

7. തിരഞ്ഞെടുത്ത വായനശാലകൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ

8. 23 യൂത്ത് ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ

9. ആറുപേർക്ക് മോട്ടോർ ഘടിപ്പിച്ച ആധുനിക വീൽ ചെയറുകൾ

10. 70 വികലാംഗർക്ക് മുച്ചക്ര സ്കൂട്ടർ

11. കുടുംബശ്രീ അംഗങ്ങളായ 20 വനിതകൾക്ക് സ്വയം തൊഴിലിനായി തയ്യൽ യന്ത്രങ്ങൾ

12. മൂന്ന് പഞ്ചായത്തുകളുടെ കാർഷിക പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് വിഹിതം

13. ലൈഫ് പദ്ധതിയിലെ വീടുകളുടെ നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് വിഹിതം

എസ്.പുഷ്‌പാനന്ദൻ

ജില്ലാ പഞ്ചായത്തംഗം, സി.പി.എം

 പ്രതിപക്ഷം

1. വികസന പദ്ധതികൾ നെടുവത്തൂരിലെ സാധാരണ ജനങ്ങളിലെത്തിയല്ല

2. ഡിവിഷനിലെ ഒരു പഞ്ചായത്തിലെ ഒരു ഭാഗത്തേക്ക് മാത്രമായി അംഗത്തിന്റെ പ്രവർത്തനം ചുരുങ്ങി

3. വ്യക്തിഗത ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരിൽ എത്തിക്കുന്നതിൽ പരാജയം

4. മറ്റ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയ നേട്ടങ്ങളില്ല

5. അഞ്ചുവർഷം മുൻപ് വരെ ഉണ്ടായിരുന്ന വികസന നേട്ടങ്ങളുടെ തുടർച്ച പോലും സൃഷ്ടിക്കാനായില്ല

6. പവിത്രേശ്വരത്ത് വയോജന സംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങിയില്ല

7. എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് പദ്ധതിയില്ല. തുക എങ്ങനെ കണ്ടെത്തുമെന്ന് ധാരണയില്ല

8. കാർഷിക, ഉത്പാദന മേഖലയിൽ ഒരു പദ്ധതിയും വന്നില്ല

9. പുതിയ റോഡുകളുടെ നിർമ്മാണം, നവീകരണം എന്നിവയിൽ പൂർ‌ണ പരാജയം

10. പ്രവർത്തനങ്ങളും പദ്ധതികളും ചില പ്രത്യേക ഭാഗങ്ങളിലേക്ക് മാത്രമൊതുങ്ങി

11. വിദ്യാഭ്യാസ - ആരോഗ്യ മേഖലയിൽ ഇടപെടാൻ പോലും തയ്യാറായില്ല

12. ഇത്തരം വിഷയങ്ങളെല്ലാം ജനങ്ങൾക്കിടയിൽ സജീവ ചർച്ചയാക്കും

13. വികസനമില്ലായ്മയുടെ കാരണങ്ങൾ ജനങ്ങളുടെ നിരന്തരം സംവദിച്ച് യു.ഡി.എഫ് ഡിവിഷൻ തിരികെ പിടിക്കും

കെ.മധുലാൽ, കോൺഗ്രസ്

എഴുകോൺ ബ്ലോക്ക് പ്രസിഡന്റ്