pho
നവീകരിച്ച സി.പി.എം കരവാളൂർ ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം

പുനലൂർ:സി.പി.എം കരവാളൂർ ലോക്കൽ കമ്മിറ്റിയുടെ നവീകരിച്ച പാർട്ടി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും.ഇന്ന് വൈകിട്ട് 5ന് ചേരുന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുമെന്ന് സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ബിജു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഓഫീസിനോട് ചേർന്ന് സജ്ജമാക്കിയ ജനസേവ കേന്ദ്രത്തിലെ കമ്പ്യൂട്ടറുകളുടെ സ്വച്ച് ഓൺ കർമ്മം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.ജയമോഹനനും പബ്ലിക്ക് ലൈബ്രറിയുടെയും സാംസ്കാരിക നിലയത്തിന്റെയും ഉദ്ഘാടനം ജോർജ്ജ് മാത്യൂവും മിനി കോൺഫറൻസ് ഹാളിന്റെയും തൊഴിൽ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം എം.എ.രാജഗോപാലും നിർവഹിക്കും.ലൈബ്രറിയിലേക്കുളള പുസ്തകങ്ങളും ഭൂമിയുടെ രേഖലും ഏരിയ സെക്രട്ടറി എസ്.ബിജു ഏറ്റ് വാങ്ങും.സാംസ്കാരിക, മാദ്ധ്യമ പ്രവർത്തകൻ ഷാർളി വെഞ്ചമിൻ ലൈബ്രറിയിൽ നിന്നും ആദ്യ പുസ്തകം ഏറ്റു വാങ്ങും.1993ൽ ഓഫിസ് കെട്ടിടം പണിയാൻ ആവശ്യമായ ഭൂമി നൽകിയ കൊച്ചു കിളിത്തട്ടിൽ മണി പിളളയുടെ ഫോട്ടോ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജഗോപാൽ ചടങ്ങിൽ അനാച്ഛാദനം ചെയ്യും.തുടർന്ന് പഞ്ചായത്തിലെ 16 വാർഡുകളിലെയും ആശാ പ്രവർത്തകരെ ആദരിക്കുകയും ആർ.എസ്.എസ്, യുവമോർച്ച തുടങ്ങിയ സംഘടകളിൽ നിന്നും രാജിവച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണവും നൽകും.സി.പി.എംഏരിയാ കമ്മിറ്റി അംഗങ്ങളായ ഡോ.കെ.ഷാജി, ഷൈൻ ദീപു, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.പ്രസാദ്, സുധീർലാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.