 
കൊല്ലം: വാളയാർ സഹോദരിമാരുടെ മാതാവിന് നീതി ലഭ്യമാക്കണമെന്ന് ആവിശ്യപ്പെട്ട് ഉപവാസം അനുഷ്ഠിക്കുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിറക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ്.വി. ബൈജുലാൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിനി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മണി, ശ്രീലത, മഹീഷാ ഷിബു, നീതു അജീഷ് തുടങ്ങിയവർ പങ്കെടുത്തു.