 
കരുനാഗപ്പള്ളി: നിർമ്മാണം പൂർത്തിയാക്കാതെ മുനിസിപ്പൽ ടവറിന്റെ ഒന്നാം നില ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി റോഡ് ഉപരോധിച്ചു. മുനിസിപ്പൽ ടവറിന്റെ സമീപത്തേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് സംഘടിപ്പിച്ച യോഗം ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് തേവനത്ത് ഉദ്ഘാടനം ചെയ്തു. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുരളി,സജീവ്, ഷിജി, ജയപ്രകാശ്, ഗംഗാരാജ് തുടങ്ങിയവർ പങ്കെടുത്തു.