 
കരുനാഗപ്പള്ളി: ജനകീയാസൂത്രണം പിന്നിട്ട കാൽനൂറ്റാണ്ട് എന്ന വിഷയത്തിൽ കരുനാഗപ്പള്ളി നഗരസഭ ശില്പശാല സംഘടിപ്പിച്ചു. മുനിസിപ്പൽ ടവർ അങ്കണത്തിൽ നടന്ന ശില്പശാലയിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ ഓൺലൈനിലൂടെ വിഷയാവതരണം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ ഇ. സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി മോഡറേറ്ററായി. മുനിസിപ്പൽ സെക്രട്ടറി എ. ഫൈസൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. വസുമതി രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം എ. വിജയൻ, മുൻ ചെയർപേഴ്സൺ എം. ശോഭന, കൗൺസിലർ സി. വിജയൻപിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള സംസാരിച്ചു. നഗരസഭാ സൂപ്രണ്ട് സി. മനോജ് കുമാർ നന്ദി പറഞ്ഞു.