photo
മഹിളാ കോൺഗ്രസ്‌ കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യാഗ്രഹം ജില്ലാ പ്രസിഡന്റ് ബിന്ദു ജയൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വാളയാർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ്‌ കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. വാളയാറിലെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വം നൽകുക, പിണറായി സർക്കാർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബിന്ദുജയൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശകുന്തള അമ്മവീട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാധാമണി ഷാജി, മണ്ഡലം ഭാരവാഹികളായ സുമകുമാരി, സുധ, ജലജ, സുജാത എന്നിവർ പങ്കെടുത്തു.