 
പാരിപ്പള്ളി: വാളയാറിൽ ക്രൂരപീഡനത്തിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടികളുടെ മാതാവിന് നീതി നൽകണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി ജംഗ്ഷനിൽ സത്യഗ്രഹം നടത്തി. കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിതാ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജീവ് സജിഗത്തിൽ, പാരിപ്പള്ളി വിനോദ്, ഉഷാ രാജൻ, ലതികാ സുന്ദരേശൻ, ലതാബായിഅമ്മ തുടങ്ങിയവർ സംസാരിച്ചു.