navas
സമഗ്രശിക്ഷാ കേരളം ശാസ്താംകോട്ട ബി.ആർ.സിയുടെ നേതൃത്വത്തിൽ പനപ്പെട്ടി ഗവ. എൽ.പി സ്‌കൂളിൽ ആരംഭിച്ച ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം അഡ്വ. കെ. സോമപ്രസാദ് എം.പി നിർവഹിക്കുന്നു

ശാസ്താംകോട്ട: സമഗ്രശിക്ഷാ കേരളം ശാസ്താംകോട്ട ബി.ആർ.സിയുടെ നേതൃത്വത്തിൽ പനപ്പെട്ടി ഗവ. എൽ.പി സ്‌കൂളിൽ ആരംഭിച്ച ഓട്ടിസം സെന്റർ അഡ്വ. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുമുള്ള പരിശീലന കേന്ദ്രമായിട്ടാണ് ഓട്ടിസം സെന്റർ പ്രവർത്തിക്കുക. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ്.വൈ. ഷൂജ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ആദിത്യാ സുരേഷ് മുഖ്യ അതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. കലാദേവി,​ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.വി. താരാഭായി,​ ആർ. കൃഷ്ണകുമാർ, ടി.ആർ. ബീന, പ്രോഗ്രാം ഓഫീസർ എം.എൽ. മിനികുമാരി എന്നിവർ സംസാരിച്ചു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ ഒാർഡിനേറ്റർ ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ സ്വഗതവും ബ്ലോക്ക് പ്രോജക്ട് കോ ഒാർഡിനേറ്റർ കെ.ഒ. ദീപക് കുമാർ നന്ദിയും പറഞ്ഞു.