മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യുവജനതയെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ് ഒരു നിമിഷംപോലും ഈ സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ല. പിണറായി രാജിവയ്ക്കും വരെ യൂത്ത് കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ചിനെ തുടർന്ന് പിണറായിയുടെ കോലം താലൂക്ക് ഓഫീസിന് മുന്നിൽ കത്തിച്ച് പ്രവർത്തർ പ്രതിഷേധിച്ചു. അസംബ്ലി പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആദർശ് ഭാർഗവൻ, നവാസ് റഷാദി, കൗശിക് എം. ദാസ്, ഒ.ബി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.