
കൊല്ലം: മുളവനയിൽ കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്കപ്പ് ഡ്രൈവർ മരിച്ചു. ഇരുമ്പനങ്ങാട് പുത്തൻവിള വീട്ടിൽ പ്രദീപ് കുമാറാണ് (44) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മുളവന ചൊക്കംകുഴിയിലായിരുന്നു അപകടം.
കൊല്ലം ചെങ്ങന്നൂർ ബസാണ് ഇടിച്ചത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് വണ്ടിയുടെ മുൻഭാഗം മുറിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പ്രദീപ് മരിച്ചു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: അമ്പിളി. മക്കൾ: ഷൈന, ശബരി.