photo
രാജധാനി ഗോൾഡ് ആൻഡ് ഡയമൺസ് മാനേജിംഗ് ഡയറക്ടർ ഷാജഹാൻ രാജധാനി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അവാർഡ് നൽകി അനുമോദിക്കുന്നു

കരുനാഗപ്പള്ളി : ആൾ ഇന്ത്യാ എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയ ആമിന,​ അമൃതാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് സി. ഫിസിക്‌സിൽ ഫസ്റ്റ് റാങ്കും ഗോൾഡ്‌ മെഡലും നേടിയ ഫാത്തിമ, നാഷണൽ സർവീസ് സ്‌കീം മികച്ച കോ-ഓർഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡും എ.പി.ജെ അബ്ദുൽകലാം സാംസ്‌കാരിക അവാർഡും നേടിയ അൻസർ എന്നിവരെ രാജധാനി ഗോൾഡ് ആൻഡ് ഡയമൺസ് ഉപഹാരം നൽകി ആദരിച്ചു. താലൂക്ക് പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ഷാജഹാൻ രാജധാനി ഉപഹാര സമർപ്പണം നടത്തി. ശിവകുമാർ കരുനാഗപ്പള്ളി, മോഹൻകുമാർ എന്നിവർ പങ്കെടുത്തു.