navas
തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. കെ. സോമപ്രസാദ് എം.പി നിർവഹിക്കുന്നു

ശാസ്താംകോട്ട: പോരുവഴി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം അഡ്വ. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട, പോരുവഴി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, കുന്നത്തൂർ, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ യുവതീ​-യുവാക്കൾക്കാണ് പരിശീലനം നൽകുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെയും അസാപ്പിന്റെയും സഹായത്തോടെ തൊഴിൽ കണ്ടെത്തുന്നതിനുള്ള അവസരം ലഭിക്കും. 33 പേരുള്ള ഒരു ബാച്ചിന് വ്യക്തിത്വ വികസനം, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ സെക്ഷനുകളിലായി 120 മണിക്കൂർ ക്ലാസാണ് നൽകുക. ഐ.ടി.ഐ മുതൽ പ്രൊഫഷണൽ ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ള 18 മുതൽ 35 വരെ പ്രായമുള്ളവർക്കാണ് പരിശീലനം നൽകുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, ബി. ശങ്കരപിള്ള,​ ബിനീഷ്,​ ശിവൻ പിള്ള,​ ഹുസൈൻ,​ സഹദേവൻ പിള്ള, ഗീത, രാധ, അന്നമ്മ ജോണി,​ അജു തുടങ്ങിയവർ പങ്കെടുത്തു.