 
പരവൂർ: പരവൂർ നഗരസഭ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പരവൂർ ഗവ. ആശുപത്രിയിലും സ്ഥാപിച്ച സോളാർ സംവിധാനം, കൂനയിൽ ആയിരവില്ലി യു.പി.എസിനായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ താഴത്തെ നില എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
ആരോഗ്യ വകുപ്പിന്റയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സഹായത്തോടെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോമ്പൗണ്ടിൽ സജ്ജമാക്കിയ ഓപ്പൺ ജിംനേഷ്യം നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ, നഗരസഭാ വൈസ് ചെയർ പേഴ്സൺ ആർ. ഷീബ തുടങ്ങിയവർ പങ്കെടുത്തു.