കോൺഗ്രസ് ഓച്ചിറ
മണ്ഡലം കമ്മിറ്റി
ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എൻ. വേലായുധൻ, അൻസാർ എ. മലബാർ, ബി. സെവന്തികുമാരി ,കെ.ബി. ഹരിലാൽ, എച്ച്.എസ്. ജയ് ഹരി, ശ്യാമള രവി, എസ്. രാജിനി, കെ.എം.കെ. സത്താർ, സുൾഫിഖാൻ, ഓച്ചിറ വിജയൻ, മുരുകൻ, തേജസ് പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ക്ലാപ്പന മണ്ഡലം കമ്മിറ്റി
ക്ലാപ്പന: മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 36-ാം രക്തസാക്ഷിത്വ ദിനം ക്ലാപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ആർ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജി. ബിജു, ബി. ശ്രീകുമാർ, വരവിള മനേഷ്, റഷീദാ ബീവി, വരവിള ഹുസൈൻ, ശോഭാ മുരളി, ആർ.കെ. അഭിലാഷ്, രഘുവരൻ തുടങ്ങിയർ നേതൃത്വം നൽകി.
വടക്കുംതല മണ്ഡലം കമ്മിറ്റി
കൊല്ലം : കോൺഗ്രസ് വടക്കുംതല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി അനുസ്മരണം കോൺഗ്രസ് പന്മന ബ്ലോക്ക് പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശേരി, മാമൂലയിൽ സേതുക്കുട്ടൻ, സുധാകരൻ, പന്മന തുളസി, ജോർജ് ചാക്കോ, ബീന, നിഷാ സുനീഷ്, സനൽ വടക്കുംതല, അർഷാദ് പാരമൗണ്ട്, ലാൽ സോളമൻ, ഷെമീർ പുതുക്കുളം എന്നിവർ സംസാരിച്ചു.
കെ.പി.സി.സി വിചാർ വിഭാഗ് ചവറ
ചവറ: കെ.പി.സി.സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജെർമ്മിയാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചക്കിനാൽ സനൽകുമാർ, ചവറ ഗോപകുമാർ, അജയൻ ഗാന്ധിത്തറ, ബാബുജി പട്ടത്താനം, ചിത്രാലയം രാമചന്ദ്രൻ, ഇ. ജോൺ, പ്രഭാ അനിൽ, വിനു മംഗലത്ത്, ജിജി രഞ്ജിത്ത്, ഗിരിജ, പാലയ്ക്കൽ ഗോപൻ, യു.എസ്. രശ്മി, സിന്ധു , ഷാഹുൽ ഹമീദ്, അജിത് ചെപ്പള്ളിൽ, അരവിന്ദ്, സാംസൺ നൊറോണ, കൃഷ്ണൻകുട്ടി, രാജു, റോബർട്ട് മരിയാൻ എന്നിവർ സംസാരിച്ചു.