 
തൊടിയൂർ: സ്കൂളുകളുടെ വികസനത്തിന് വലിയ പരിഗണനയാണ് ഇടതു സർക്കാർ നൽകിക്കൊണ്ടിരിക്കുന്നതെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിൽ മൂന്നുകോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സംബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകാനായതിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞതിലും ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പി.ടി.എ പ്രസിഡന്റ് കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ. അജയൻ, എസ്.എം.സി ചെയർമാൻ ജി. അജിത്ത്, ഹെഡ്മാസ്റ്റർ ആർ. സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എൻ.കെ. വിജയകുമാർ, സൂര്യ സുരേന്ദ്രൻ, വിരുത്തേത്ത് ചന്ദ്രൻ, മാത്യു എന്നിവർ സംസാരിച്ചു.